ദുരന്തങ്ങളെ നേരിടാന്‍ മത്സ്യത്തൊഴിലാളികളുടെ സൈന്യം ഒരുക്കാന്‍ തിരുവനന്തപുരം നഗരസഭ

ദുരന്തങ്ങളെ നേരിടാന്‍ മത്സ്യത്തൊഴിലാളികളുടെ സൈന്യം ഒരുക്കുമെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍. ജില്ലയ്ക്ക് പുറത്തും ദുരിത ബാധിത പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെയും അവരുടെ ബോട്ടുകളുടെയും സേവനം ഉറപ്പാക്കാനാണ് രക്ഷാ സൈന്യത്തിലൂടെ നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ ഇരുപത്തിയഞ്ച് ബോട്ടുകളും അതിനാവശ്യമായ മത്സ്യത്തൊഴിലാളികളെയുമാണ് നഗരസഭ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കുന്നത്.
രക്ഷാ സൈന്യം വിവിധ സ്ഥലങ്ങളിലേക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പോകേണ്ടി വരുമ്പോഴുണ്ടാവുന്ന മുഴുവന്‍ ചിലവുകളും നഗരസഭ തന്നെ വഹിക്കുമെന്നും മേയര്‍ പറഞ്ഞു. രക്ഷാ സൈന്യത്തിന്റെ ഭാഗമാവാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും നഗരസഭ ഒരുക്കി. നഗരസഭാ പരിധിയിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് രജിസ്റ്റര്‍ ചെയ്യാനാവുക. നിലവിലെ സാഹചര്യത്തില്‍ രക്ഷാ സൈന്യത്തില്‍ വൊളന്റിയര്‍മാരായി രജിസ്റ്റര്‍ ചെയ്യുന്നവരെ നഗരസഭയുടെ നേതൃത്വത്തില്‍ കൊവിഡ് പരിശോധന നടത്തിയ ശേഷമായിരുക്കും രക്ഷാ പ്രവര്‍ത്തങ്ങള്‍ക്ക് അയക്കുക.
Story Highlights – Thiruvananthapuram Corporation to prepare fishermen’s army
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here