ഇഐഎ വിജ്ഞാപനത്തിലെ പല കാര്യങ്ങളോടും യോജിപ്പില്ല, കേന്ദ്രത്തെ നിലപാട് അറിയിക്കുമെന്ന് മുഖ്യമന്ത്രി

cm pinarayi vijayan press meet

ഇഐഎ വിജ്ഞാപനത്തിലെ പല കാര്യങ്ങളോടും യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിശ്ചിത സമയത്ത് കേരളം ഇക്കാര്യത്തില്‍ കേന്ദ്രത്തെ നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിജ്ഞാപനം സംസ്ഥാനത്ത് പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളത്തിന്റെ നിലപാട്. നിര്‍ദേശം അറിയിക്കാനുള്ള അവസാന തിയതി നാളെയാണ്. കേരളത്തോട് അടിയന്തരമായി നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. വിജ്ഞാപനത്തിനെതിരായ എതിര്‍പ്പ് കേരളം നാളെ കേന്ദ്രത്തെ അറിയിക്കും.

അതേസമയം, ഇഐഎ നിര്‍ദേശങ്ങള്‍ അന്തിമമല്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. വിഷയത്തില്‍ നടക്കുന്ന സംവാദം കൂടുതല്‍ യുക്തമായ ഭേദഗതി നിര്‍ദേശങ്ങള്‍ക്ക് അവസരം നല്‍കുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. വിജ്ഞാപനവുമായി ബന്ധപ്പെട്ട് നല്ല നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതുവരെ ആയിരക്കണക്കിന് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ പരിഗണിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights CM pinarayi vijayan not agree EIA notification

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top