Advertisement

ഇഐഎയ്ക്ക് പിന്നിൽ ഗൂഢതാത്പര്യങ്ങളെന്ന് രാഹുൽ ഗാന്ധി

August 10, 2020
8 minutes Read

കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ പരിസ്ഥിതിക ആഘാത പഠന (ഇഐഎ) വിജ്ഞാപനത്തിന് പിന്നിൽ ഗൂഢതാത്പര്യങ്ങൾ എന്ന് രാഹുൽ ഗാന്ധി. ഇഐഎ വിജ്ഞാപനത്തെക്കുറിച്ച് ഫെയ്‌സ് ബുക്കിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.

ഇത് അപമാനകരമാണെന്ന് മാത്രമല്ല, അപകടകരമാണെന്നും ഇഐഎയെക്കുറിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ വ്യക്തമാക്കി. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി വർഷങ്ങളായി നടത്തിയ കഠിനാധ്വാനത്തിലൂടെ നേടിയ നേട്ടങ്ങളെ കരട് നിയമം ഇല്ലാതാക്കും. ഇടതൂർന്ന വനങ്ങളിലൂടെയും മറ്റ് പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഹൈവേകൾക്കോ റെയിൽവേ ലൈനുകൾക്കോ വേണ്ടി വൻതോതിൽ മരങ്ങൾ വെട്ടിമാറ്റുന്നതിനും വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനും ഇത് ഇടയാക്കും,’ രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

Read Also : നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാൻ ഇനി നമ്മുടെ കൈയ്യിലുള്ളത് വെറും 4 ദിവസം !

കഴിഞ്ഞ ദിവസമാണ് Environment Impact Assessment (EIA) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന കേന്ദ്രത്തിന്റെ പുതിയ ഭേദഗതിയിൽ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 11 വരെയാക്കി ഡൽഹി ഹൈക്കോടതി ഉത്തരവിറക്കുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റും ഇഐഎ ഏറെ ചർച്ചയായി.

Story Highlights iea, rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top