കർണാടകയിലും ഉത്തർപ്രദേശിലും വെള്ളപ്പൊക്കം

കാലവർഷം ശക്തമായതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കനത്ത മഴ. കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം. കർണാടകയിലെ കാവേരി, കൃഷ്ണ നദികളിലെ ജലനിരപ്പ് ഉയരുന്നു. മഴക്കെടുതിയിൽ കർണാടകയിലെ മരണസംഖ്യ 13 ആയി ഉയർന്നു.
കർണാടകയിൽ അനുഭവപ്പെടുന്നത് അതിതീവ്ര മഴയാണ്. തീരദേശ- തെക്കൻ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഷിമോഗ, ഉടുപ്പി, ഹസ്സൻ, ചിക്മംഗലൂരു, കുട്ക തുടങ്ങിയ ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വീരാജ്‌പേട്ട, മടിക്കേരി താലൂക്കുകൾ ഉൾപ്പെടുന്ന കുടക് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ചത്.
Read Also : വെള്ളപ്പൊക്കം; വീട്ടിലെ വൈദ്യുത മീറ്റര്‍ വെള്ളത്തില്‍; ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ നാടിന് തുണയായി
മഴക്കെടുതിയിൽ പലയിടങ്ങളിൽ നടന്ന അപകടത്തിൽ 13 പേർ മരിച്ചു. മണ്ണിടിച്ചിലിൽ പെട്ടവർക്ക് ആയി തിരച്ചിൽ തുടരുന്നു. കൃഷ്ണ, കാവേരി നദികളിലെ പോഷക നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മഹാരാഷ്ട്രയിലെ തീരദേശ ജില്ലയിലും മുംബൈയിലും കനത്ത മഴ രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര, ഉത്തരേന്ത്യൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കും. ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് 20 ജില്ലകളിലായി 800 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ഷാർദ, സരയൂ, ഗംഗാ നദികൾ അപകട രേഖയും മറികടന്നാണ് ഒഴുകുന്നത്.
Story Highlights – flood in karnataka, utharpradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here