കേരള ഗ്രാമീൺ ബാങ്കിലെ കൂട്ട സ്ഥലംമാറ്റം ജീവനക്കാരെ ദൂരയിടങ്ങളിലേക്ക് സ്ഥലം മാറ്റരുതെന്ന നിർദേശം പാലിക്കാതെ

കൊവിഡ് കാലം പരിഗണിക്കാതെ കേരള ഗ്രാമീണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. ക്ലറിക്കൽ തസ്തികയിലുള്ള 464 പേരെയാണ് മാനുഷിക പരിഗണന പോലും നൽകാതെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയത്. കൊവിഡ് കാലത്ത് ജീവനക്കാരെ ദൂരയിടങ്ങളിലേക്ക് സ്ഥലം മാറ്റരുതെന്ന നിർദേശം പാലിക്കാതെയാണ് സംസ്ഥാന സർക്കാറിന് ഓഹരി പങ്കാളിത്തമുള്ള ബാങ്കിന്റെ നടപടി.
ബുധനാഴ്ച അർധരാത്രിയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. നിലവിൽ ജോലി ചെയ്യുന്ന ഓഫീസിൽ നിന്ന് വെള്ളിയാഴ്ച വിടുതൽ ചെയ്ത് നിയോഗിക്കപ്പെട്ട ഓഫീസിൽ തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കണമെന്നാണ് നിർദേശം. പിന്നീട് സമ്മർദങ്ങളെ തുടർന്ന് ബുധനാഴ്ചയിലേക്ക് ഇത് മാറ്റുകയും ചെയ്തു. കൊവിഡ് കാലത്ത് ജീവനക്കാരെ ദൂരദിക്കുകളിലേക്ക് സ്ഥലം മാറ്റരുതെന്ന നിർദേശം നിലനിൽക്കെയാണ് സംസ്ഥാന സർക്കാറിന് ഓഹരി പങ്കാളിത്തമുള്ള ബാങ്കിന്റെ നടപടി.
Read Also : ജഡ്ജിയുടെ സ്ഥലംമാറ്റം സ്വാഭാവിക നടപടി മാത്രം; ന്യായീകരിച്ച് കേന്ദ്രസർക്കാർ
ക്ലറിക്കൽ തസ്തികയിലുള്ള 464 പേരെയാണ് മാനുഷിക പരിഗണന പോലും നൽകാതെ ദൂരെയിടങ്ങളിലോക്ക് മാറ്റിയത്. പലരും കണ്ടെയ്ൻമെന്റ് സോണുകളിലാണ് കഴിയുന്നത്. അതിനാൽ മറ്റു ജില്ലകളിൽ പോയാൽ ക്വാറന്റീനിൽ കഴിയേണ്ടിവരുമോ എന്നത് സംബന്ധിച്ച ജീവനക്കാർക്ക് ആശങ്കയുണ്ട്. ഗർഭിണികൾ, ചെറിയ കുട്ടികളുള്ളവർ, രോഗികൾ, 50 വയസിലധികമുള്ളവർ തുടങ്ങിയവരെല്ലാം സ്ഥലംമാറ്റ ഉത്തരവിൽ ഉൾപ്പെട്ടിട്ടുണ്ട്, പലരേയും ഫോണിൽ വിളിച്ചാണ് സ്ഥലംമാറ്റ വിവരം അറിയിച്ചത്.
ജീവനക്കാരെ നൂറ് കിലോമീറ്ററിലധികം ദൂരസ്ഥലങ്ങളിലേക്ക് മാറ്റരുതെന്നും അങ്ങനെ മാറ്റുന്നവർക്ക് ഓരോ മാസവും നഷ്ടപരിഹാര അലവൻസ് നൽകണമെന്നും ബാങ്ക് ജീവനക്കാരും ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും തമ്മിൽ കരാറുണ്ട്. ഇതൊന്നും പാലിക്കാതെയാണ് സ്ഥലം മാറ്റമെന്നും ജീവനക്കാർ ആരോപിക്കുന്നു. അതേസമയം, ബാങ്കിലെ ജീവനക്കാരിൽ ഭൂരിഭാഗവും തെക്കൻ ജില്ലകളിലുള്ളവരാണെന്നും മറ്റു ജില്ലകളിൽ ജോലി ചെയ്യുന്ന ഇവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനാണ് കൂട്ടമായി സ്ഥലം മാറ്റേണ്ടിവരുന്നതെന്നും ബാങ്ക് ജനറൽ മാനേജർ രമേശ് 24നോട് പറഞ്ഞു.
Story Highlights – covid, group tranfer in gramin bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here