മഹാരാഷ്ട്രയില്‍ ഇന്ന് 9,181 പേര്‍ക്ക് കൊവിഡ്; 293 മരണം

മഹാരാഷ്ട്രയില്‍ ഇന്ന് 9,181 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 5,24,513 ആയി. ഇന്ന് മാത്രം 293 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 6,711 പേര്‍ രോഗമുക്തി നേടി.
ഇതുവരെ 18,050 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരടക്കം 1,47,735 പേരാണ് കൊവിഡ് ചികിത്സയില്‍ തുടരുന്നത്. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1,24,307 പേര്‍ക്കാണ് ഇതുവരെ മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 97,293 രോഗമുക്തി നേടി. 6845 പേര്‍ക്കാണ് മുംബൈയില്‍ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. താനെയിലും പൂനെയിലും രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനും മുകളിലാണ്. സംസ്ഥാനത്ത് പൊലീസുകര്‍ക്കിടയിലും രോഗവ്യാപനം തുടരുകയാണ്. 240 പൊലീസുകാര്‍ക്കാണ് ഇന്നു മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 118 പൊലീസുകാരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
Story Highlights – covid 19, coronavirus, maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here