കാലവര്‍ഷക്കെടുതി; മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്താന്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്ന് നരേന്ദ്ര മോദി

കാലവര്‍ഷ മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്താന്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തില്‍ കേരളമടക്കം ആറു സംസ്ഥാനങ്ങള്‍ പങ്കെടുത്തു. രക്ഷാപ്രവര്‍ത്തനത്തില്‍ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.

പ്രളയ മുന്നറിയിപ്പിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സ്ഥിരം സംവിധാനം ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസഹായം സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ ലഭ്യമാക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രി നല്‍കി. കൂടാതെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ റവന്യുമന്ത്രി, ആരോഗ്യമന്ത്രി ,ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ പങ്കെടുത്തു. രാജമല അപകടം, വെള്ളപ്പൊക്ക ബാധിത മേഖലയിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കൂടാതെ പ്രളയബാധിത സ്ഥലങ്ങളിലെ വ്യോമ നിരീക്ഷണത്തിനായി ഹൈ എന്‍ഡ് ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള സഹായവും സംസ്ഥാനം തേടി. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് വൈകാതെ പ്രധാനമന്ത്രിക്ക് നല്‍കും. കേരളം കൂടാതെ കര്‍ണാടക ,മഹാരാഷ്ട്ര, ബിഹാര്‍ ,ആസാം ,ഉത്തര്‍പ്രദേശ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. കൊവിഡ് കാരണം ചികിത്സയില്‍ കഴിഞ്ഞിരുന്ന കര്‍ണാടക മുഖ്യമന്ത്രിക്ക് പകരം റവന്യു മന്ത്രി യോഗത്തില്‍ സംസാരിച്ചു

Story Highlights meeting convened by PM Modi connection monsoon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top