കാലവര്‍ഷക്കെടുതി; പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളം

കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. പ്രളയ ബാധിത സ്ഥലങ്ങളില്‍ ഹൈ എന്‍ഡ് ഡ്രോണ്‍ ഉപയോഗിക്കാനുള്ള സഹായവും കേരളം തേടി. മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്താന്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വെള്ളപ്പൊക്ക മുന്നറിയിപ്പിന് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തമ്മില്‍ മികച്ച ഏകോപനം വേണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്കി. കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.
Story Highlights – Monsoon; Kerala wants special package
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here