Advertisement

ഒരു കൊവിഡ് കേസു പോലും റിപ്പോർട്ട് ചെയ്യാത്ത നൂറ് ദിനങ്ങൾ; കൊവിഡിനെ പിടിച്ചുകെട്ടി ന്യൂസിലാൻഡ്

August 10, 2020
2 minutes Read

ഒരു കൊവിഡ് കേസു പോലും റിപ്പോർട്ട് ചെയ്യാത്ത നൂറ് ദിനങ്ങൾ പിന്നിട്ട് ന്യൂസിലാൻഡ്. കഴിഞ്ഞ ആര് മാസത്തിലധികമായി ലോക രാഷ്ട്രങ്ങളെ കാർന്നു തിന്നുകയാണ് കൊവിഡ്. പല രാജ്യങ്ങളും കൊവിഡിനെ പിടിച്ചുകെട്ടാൻ പ്രയാസപ്പെടുമ്പോൾ വെറും 65 ദിവസങ്ങൾകൊണ്ടാണ് ന്യൂസിലാൻഡ് കൊവിഡ് എന്ന മഹാമാരിയെ ചെറുത്ത് തോൽപിച്ചത്.

ഫെബ്രുവരി 26നാണ് ന്യൂസിലാൻഡിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, മെയ് 1 നു ള്ളിൽ വൈറസിനെ പൂർണമായും പിടിച്ചുകെട്ടി. മാത്രമല്ല, രാജ്യത്ത് ജന ജീവിതം ഏറെക്കുറെ സാധാരണ നിലയിലാവുകയും ചെയ്തു.

ലോകം മുഴുവൻ കൊവിഡിനെതിരെ പോരാടുമ്പോൾ എങ്ങനെയാണ് ന്യൂസിലാൻഡ് കൊവിഡിനെ തുടച്ചു നീക്കിയത്.

പ്രധാനമായും മൂന്നു കാര്യങ്ങളാണ്ഇതിനായി ചെയ്തത്. അതിർത്തിയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. പുറത്തുനിന്നും വരുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ പ്രത്യേക അനുമതിവേണം. ഇനി രാജ്യത്തെത്തിയാൽ മാറ്റിപ്പാർപ്പിക്കും. നിയയന്ത്രണം ഇപ്പോഴും തുടരുന്നു.

സമ്പൂർണ ലോക്ക് ഡൗൺ, സാമൂഹിക അകലം- ഇവ രണ്ടും രാജ്യത്ത് കർശനമായി നടപ്പിലാക്കിയിട്ടുണ്ട്.

ഇതിലുപരി ഓരോ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കി. ഇങ്ങനെയുള്ളവരെ എല്ലാവരേയും കണ്ടെത്തി ക്വാറന്റീൻ ചെയ്യുകയും ചെയ്തു.

ഓഗസ്റ്റ് ആറിന്റെ പ്രതിദിന കണക്കുകൾ അനുസരിച്ച് ന്യൂസിലാൻഡിൽ നാല് മരണമാണ് സംഭവിച്ചത്.

അടച്ചിടൽ തുടക്കത്തിൽ തന്നെ നടപ്പിലാക്കിയത് വൈറസ് വ്യാപനത്തെ തടഞ്ഞു. ജനങ്ങളും ഇതിനോട് സഹകരിച്ചു. ഒ.ഇ.സി.ഡി (Organisation for Economic Co-operation and Development) രാജ്യങ്ങളിൽ ഏറ്റവും കുറവ് കൊവിഡ് മരണങ്ങളുള്ള രാജ്യം ന്യൂസിലാൻഡ് ആണ്.

ആകെ 1569 കേസുകളാണ് ന്യൂസിലാൻഡിൽ ഇതുവരെറിപ്പോർട്ട് ചെയ്തത്. 22 പേർ മരിച്ചു. 1524 പേരും രോഗമുക്തി നേടി. ചികിത്സയിൽ തുടരുന്ന 23 പേരും മറ്റിടങ്ങളിൽ നിന്ന് എത്തിയവരാണ്.

Story Highlights covid,new zealand





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top