Advertisement

കരിപ്പൂരില രക്ഷാപ്രവർത്തകർക്ക് മേധാവികളറിയാതെ പൊലീസുകാരന്റെ സല്യൂട്ട്; വകുപ്പുതല നടപടിയുണ്ടായേക്കും

August 10, 2020
2 minutes Read

കരിപ്പൂരിലെ വിമാനദുരന്തത്തിൽ രക്ഷാ പ്രവർത്തനം നടത്തിയവർക്ക് മേധാവികളറിയാതെ പൊലീസുകാരന്റെ സല്യൂട്ട്. ചിത്രം വൈറലായതോടെ അന്വേഷണവുമായി ഡിപ്പാർട്ടമെന്റും. അനുമതിയില്ലാതെ ആദരം നടത്തിയ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും .

കരിപ്പൂർ വിമാന ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാൻ മുന്നിൽ നിന്ന പ്രദേശവാസികളെ അനുമോദങ്ങൾ കൊണ്ട് മൂടുകയാണ്. ഇതിനിടയിലാണ് ക്വാറന്റൈനിൽ കഴിയുന്ന രക്ഷാപ്രവർത്തകർക്ക് ഒരു പൊലീസുകാരന്റെ ആദരമർപ്പിച്ചു കൊണ്ടുള്ള സല്യൂട്ട് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയത് .

നിരവധി ചലച്ചിത്ര താരങ്ങലടക്കമുള്ളവരും ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. രക്ഷകർക്ക് കേരളാ പൊലീസിന്റെ സലൂട്ട് എന്ന അടിക്കുറിപ്പിൽ ചിത്രം വൈറൽ ആയതോടെയാണ് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ പോലും വിവരം അറിയുന്നത്. നിജസ്ഥിതി അറിയാൻ നടത്തിയ പ്രാഥമിക ആഭ്യന്തര അന്വേഷണത്തിലൂടെ സലൂട്ട് ചെയ്ത ആളെയും കണ്ടത്തി. കൺട്രോൾ റൂമിൽ നിന്നും സ്‌പെഷ്യൽ ഡ്യൂട്ടിക്കെത്തിയ പൊലീസ് കാരനാണ് ഔദ്യോഗിക തീരുമാനപ്രകാരമല്ലാതെ ഈ വൈറൽ ആദരം നടത്തിയത്.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊണ്ടോട്ടി സിഐയോട് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുമുണ്ട്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആദരം നടത്തി വൈറൽ ആയ പോലീസുകാരനെതിരെ വകുപ്പ് തല നടപടിയുമുണ്ടായേക്കും. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാത്തിനാൽ ഇത് സല്യൂട്ട് അകില്ലെന്നും ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ അഭിവാദമായി കണക്കാക്കിയാൽ മതിയെന്ന് വിശദീകരിക്കുന്നവരും ഉണ്ട്.

Story Highlights – Policeman salutes rescue workers in Karipur There may be departmental action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top