സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർഗോഡ് ചെങ്കള പന്നിപ്പാറ സ്വദേശിനി ആസ്റ്റസ് ഡിസൂസയ്ക്കാണ് മരിച്ച ശേഷം ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 82 വയസായിരുന്നു. രണ്ട് ദിവസം മുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു മരണം. സ്രവം വിശദമായ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. ട്രൂനാറ്റിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു തുടർ നടപടിക്രമങ്ങൾ.
Read Also : ഒരു കൊവിഡ് കേസു പോലും റിപ്പോർട്ട് ചെയ്യാത്ത നൂറ് ദിനങ്ങൾ; കൊവിഡിനെ പിടിച്ചുകെട്ടി ന്യൂസിലാൻഡ്
സംസ്ഥാനത്ത് ഇപ്പോൾ 12152 ആക്ടിവ് കൊവിഡ് കേസുകളാണുള്ളത്. 20862 ആളുകൾക്ക് രോഗം ഭേദമായി. 106 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകളിൽ പറയുന്നു.
Story Highlights – covid death, kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here