സൗദിയില്‍ ഇന്ന് 1521 പേര്‍ക്ക് കൂടി കൊവിഡ്; 34 മരണം

സൗദിയില്‍ ഇന്ന് 1521 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 34 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 2,91,468 ആയി. ആകെ 3,233 പേരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം, 1640 പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,55,118 ആയി. നിലവില്‍ 33,117 പേരാണ് കൊവിഡ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 1,821 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 60,828 സാമ്പിളുകള്‍ പുതുതായി പരിശോധിച്ചു. പരിശോധിച്ച ആകെ സാമ്പിളുകള്‍ 39,33,427 ആയി.
പ്രധാന നഗരങ്ങളില്‍ ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം
റിയാദ് 101, മക്ക 88, ദമാം 75, ഹുഫൂഫ് 65, മദീന 65, ജിസാന്‍ 51, ഹായില്‍ 45, ബുറൈദ 41, മുബാറസ് 39, യാമ്പു 39, ജിദ്ദ 39, അബഹ 28, താഇഫ് 24, ഖമീഷ് മുശൈത് 22, ബൈഷ് 22, ജുബൈല്‍ 20, നജ്‌റാന്‍ 19, കോബാര്‍ 16.
Story Highlights – covid 19, coronavirus, saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here