ഇനി മുതൽ മലപ്പുറത്ത് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ

ഇനി മുതൽ മലപ്പുറത്ത് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ. വിവാഹം മരണം മെഡിക്കൽ എമർജൻസി എന്നിവയ്ക്ക് ഇത് ബാധകമല്ല.
കണ്ടയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിളും തട്ടുകടകളിലും പാഴ്സൽ വിതരണം രാത്രി 9 വരെയുണ്ടാകും.
മലപ്പുറത്ത് കൊവിഡ് സങ്കീർണമാവുകയാണ്. ഇന്നലെ 255 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 219 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
അതേസമയം, മലപ്പുറത്ത് ഇന്ന് ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. പെരിന്തൽമണ്ണ സ്വദേശി മൊയ്തുപ്പയാണ് മരിച്ചത്. 82 വയസ് ആയിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇദ്ദേഹം മരണപ്പെടുന്നത്. വാർധക്യ സഹജമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.
Story Highlights – complete lockdown on sundays malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here