സ്‌ഫോടനത്തിന് പിന്നാലെ ഉണ്ടായ ജനരോക്ഷം; ലെബനനിലെ മന്ത്രിസഭ രാജിവച്ചു

ബെയ്‌റൂട്ടിൽ സ്‌ഫോടനത്തിന് ശേഷമുണ്ടായ ജനരോക്ഷത്തിന് പിന്നാലെ ലെബനൻ മന്ത്രിസഭ രാജിവച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിംബോധന ചെയ്യവെ പ്രധാനമന്ത്രി ഹസ്സൻ ദയാബ് ആണ് ഇക്കാര്യം അറിയിച്ചത്. ഹസ്സൻ ദയാബ് സമർപ്പിച്ച രാജിക്കത്ത് പ്രസിഡന്റ് മൈക്കൾ അയോൺ സ്വീകരിച്ചു.
ബെയ്‌റൂട്ടിൽ ഓഗസ്റ്റ് നാലിനാണ് ഇരട്ട സ്‌ഫോടനമുണ്ടായത്. ഏകദേശം 200 ഓളം പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ആറായിരത്തോളം പേർക്ക് സ്‌ഫോടനത്തിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. രാജ്യത്തെ നേതാക്കളുടെ അലംഭാവവും അഴിമതിയുമാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടിയാണ് ജനം തെരുവിലിറങ്ങിയത്. പൊലീസുമായി ജനം തെരുവിൽ ഏറ്റുമുട്ടിയിരുന്നു.
തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാതെ കപ്പലിൽ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് കാരണമായത്.
Story Highlights – Beirut, Explosion, Lebonon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here