മൂന്നാർ തേയിലത്തോട്ടം തൊഴിലാളികളുടേത് ദുരിത ജീവിതം; ഒറ്റ കെട്ടിടത്തിൽ താമസം പത്തോളം കുടുംബങ്ങൾ

മൂന്നാർ തേയിലക്കാടുകളിൽ പണിയെടുക്കുന്ന തൊഴിലാളിയുടെ ജീവിതം സൗകര്യങ്ങൾ ശരാശരിയിലും താഴെ. അന്തിയുറങ്ങുന്ന ലായങ്ങൾ മുതൽ കിട്ടുന്ന വേതനത്തിൽ വരെ ഇത് പ്രകടമാണ്. ഇവരുടെ വേദനകൾ പുറംലോകം അറിയുന്നത് ദുരന്തങ്ങൾ ഉണ്ടാകുമ്പോഴോ തെരുവിലിറങ്ങുമ്പോഴോ മാത്രം.
ഒറ്റ നിരയിൽ തൊഴുത്തിന് സമാനമായ കെട്ടിടത്തിൽ മാത്രം താമസിക്കുന്നത് പത്ത് കുടുംബങ്ങളാണ്. ഒരു കുടുംബത്തിന് അടുക്കള, ഒരു മുറി, വരാന്ത എന്നിവയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
Read Also : മൂന്നാര്‍ പെട്ടിമുടിയില്‍ കണ്ടെത്തിയത് 26 മൃതദേഹങ്ങള്‍; തെരച്ചില്‍ തുടരുന്നു: മുഖ്യമന്ത്രി
കുടുംബത്തിലെ പ്രായപൂർത്തിയായവരും അല്ലാത്തവരും വിവാഹിതരും അവിവാഹിതരുമെല്ലാം ഇതിൽ കഴിഞ്ഞു കൂടുന്നു. പുറത്ത് നിന്നും ബന്ധുക്കളെത്തിയാൽ അടുക്കളയും വരാന്തയുമെല്ലാം കിടപ്പുമുറികളാക്കേണ്ടി വരും. മൂന്നാർ തേയിലക്കാടുകളിലെ ഭൂരിഭാഗം ലായങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.
മിക്ക ലായങ്ങളും ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ്. മേച്ചിലിനുപയോഗിച്ച ടിൻ ഷീറ്റുകളൊക്കെ ദ്രവിച്ചു. മഴ പെയ്താൽ ചോർന്നൊലിക്കും. മലമുകളിൽ നിന്നുള്ള വെള്ളം മുറികളിൽ നിറയും. കുടിവെള്ള പ്രശ്‌നവും ഇവിടെ രൂക്ഷമാണ്. കൂടാതെ ഇവിടങ്ങളിൽ വൈദ്യുതി ദിവസങ്ങളോളം മുടങ്ങുന്നതും പതിവാണ്. പരസ്യമായി പ്രതികരിക്കാൻ ആരും സന്നദ്ധരല്ല. ഒറ്റപ്പെടുമോ എന്ന ഭയമാണ് ഇവരെ പിൻതിരിപ്പിക്കുന്നത്.
Story Highlights – munnar tea estate workers life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here