എസ്ബിഐയുടെ യുപിഐ സർവറുകളിലെ തകരാറുകൾ പരിഹരിച്ചു

sbi clears upi server errors

ഓൺലൈൻ പണം കൈമാറ്റം രാജ്യത്ത് ഇന്നുമുതൽ സാധാരണനിലയിലാകും. എസ്ബിഐയുടെ യുപിഐ സർവറുകളിലെ തകരാറുകൾ പരിഹരിച്ചു.

എസ്ബിഐയുടെ യുപിഐ സർവറുകൾ കൂട്ടത്തോടെ പണിമുടക്കിയതോടെ കഴിഞ്ഞ ദിവസം ഓൺലൈൻ പണം കൈമാറ്റങ്ങൾ മുടങ്ങിയിരുന്നു. മൂന്ന് ദിവസമായി തുടർന്ന ടെക്ക്‌നിക്കൽ പ്രശ്‌നങ്ങൾക്ക് പിന്നാലെ എസ്ബിഐക്ക് നിരവധി പരാതികളാണ് ലഭിച്ചത്. ഇതിന് പിന്നാലെ എസ്ബിഐ അധികൃതർ തകരാർ പരിഹരിച്ചു. ഇതോടെ ഗൂഗിൾ പേ, ഫോൺ പേ, പേ.ടി.എം തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രപർത്തനം സാധാരണ നിലയിലേക്കാകും.

ഇത് ആദ്യമായല്ല എസ്ബിഐ ഇത്തരത്തിൽ സാങ്കേതിക തകരാർ അഭിമുഖീകരിക്കുന്നത്. നേരത്തെ എസ്ബിഐയുടെ യോനോ ആപ്പ് പണി മുടക്കിയിരുന്നു.

Story Highlights sbi clears upi server errors

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top