വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്; പ്രതി ബിജുലാലിനെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ റിമാന്‍ഡിലുളള പ്രതി ബിജുലാലിനെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത്പ്രതിയുടെ ഭാഗം കേള്‍ക്കണം എന്ന കാരണം ചൂണ്ടിക്കാട്ടി റിമാന്‍ഡിലുളള ബിജുലാലിനെ നേരിട്ട് ഹാജരാക്കിയ ശേഷമാണ് കസ്റ്റഡിയില്‍ വിട്ടത്.
തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്കോടതിയുടേതാണ് നടപടി.
സൈബര്‍ വിദഗ്ധര്‍ അടക്കമുള്ളവരുടെ സാനിധ്യത്തില്‍ ബിജുലാലിനെ വിശദമായി ചോദ്യം ചെയ്യും. ഓണ്‍ലൈന്‍ റമ്മി സൈറ്റുകളെക്കുറിച്ചടക്കം ചോദിച്ചറിയാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനു ശേഷമായിരിക്കും തെളിവെടുപ്പടക്കമുള്ള നടപടികള്‍.
Story Highlights – Vanchiyoor treasury fraud, Defendant,probe team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here