വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുളള സൈറ്റ് ഓപ്പണ്‍ ആയിട്ടുണ്ടെന്നത് വ്യാജ പ്രചാരണം: മുഖ്യമന്ത്രി

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുളള സൈറ്റ് ഓപ്പണ്‍ ആയിട്ടുണ്ടെന്ന പേരില്‍ വ്യാജപ്രചരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുളള വോട്ടര്‍മാരുടെ ലിസ്റ്റ് കാണുന്നതിനുളള ലിങ്ക് ആണ് തെറ്റിദ്ധാരണ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തെറ്റാണെന്നു സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കൂടാതെ പച്ച നമ്പര്‍ ബോര്‍ഡുളള സംസ്ഥാന ഊര്‍ജവകുപ്പിന്റെ കാറിന്റെ പടം മതസ്പര്‍ദ്ദ, രാഷ്ട്രീയ വിദ്വേഷം എന്നിവ ഉണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നത് പച്ച നിറത്തിലുള്ള ബോര്‍ഡിലാണ്.
ഈ രണ്ട് പ്രചാരണങ്ങളും വസ്തുതാപരമായി തെറ്റാണെന്ന് പിആര്‍ഡിയുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ ചിലതു മാത്രമാണ് ഇവിടെ പറയുന്നത്. പിആര്‍ഡിയുടെ ഫാക്ട് ചെക്ക് സംവിധാനം ഫലപ്രദമായി ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ തുറന്നുകാട്ടലിനു പുറമെ നിയമനടപടികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – voters list, fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here