എറണാകുളം ജില്ലയില്‍ 121 പേര്‍ക്ക് കൊവിഡ്; 116 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

covid19 tests started in Ponnani

എറണാകുളം ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് ബാധ 100 കടന്നു. ജില്ലയില്‍ സ്ഥിരീകരിച്ച 121 ല്‍ 116 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. ആറ് നാവികസേനാ ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു. പശ്ചിമകൊച്ചിയിലും രോഗ വ്യാപനം രൂക്ഷമാകുകയാണ്.

പ്രാദേശിക സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് ബാധ രൂക്ഷമാവുകയാണ്. സമ്പര്‍ക്ക രോഗ ബാധ രൂക്ഷമായ പശ്ചിമകൊച്ചിയില്‍ 36 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫോര്‍ട്ട്കൊച്ചിയില്‍ 12 പേര്‍ക്കും ചെല്ലാനത്ത് 6 പേര്‍ക്കും രോഗബാധയുണ്ടായി. തൃക്കാക്കര, വെണ്ണല മേഖലകളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. തൃക്കാക്കരയില്‍ 8 പേര്‍ക്കും വെണ്ണലയില്‍ 10 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് നാവികസേനാ ഉദ്യോസ്ഥര്‍ക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. അതേസമയം, ജില്ലയില്‍ 56 പേര്‍ രോഗമുക്തി നേടി. എറണാകുളം ജില്ലക്കാരായ 38 പേരുടെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 9 പേരുടെയും മറ്റു ജില്ലക്കാരായ 3 പേരുടെയും പരിശോധന ഫലമാണ് നെഗറ്റീവ് ആയത്.

Story Highlights covid 19, coronavirus, ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top