കർണാടകയിൽ ബസിന് തീപിടിച്ച് അഞ്ച് മരണം

കർണാടകയിൽ ബസിന് തീപിടിച്ച് കുട്ടികൾ അടക്കം അഞ്ച് പേർ മരിച്ചു. ഓടിക്കൊണ്ടിരുന്ന ബസിനാണ് തീപിടിച്ചത്. വിജയപുരയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
ഹിരിയുർ താലൂക്കിലെ കെ.ആർ ഹള്ളിയിൽ വച്ച് ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ബസിൽ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മൂന്ന് കുട്ടികളും രണ്ട് കുട്ടികളുമാണ് മരിച്ചത്. 27 യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹിരിയുർ പൊലീസ് അറിയിച്ചു.
എഞ്ചിൻ തകരാർ കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Also :ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം; എസ്ഡിപിഐ നേതാവ് അറസ്റ്റിൽ
Story Highlights – Bus accident, Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here