ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ബംഗളൂരുവിൽ വെടിവയ്പ്പ് : രണ്ട് മരണം

bengalurur firing claimed lives of two

ബംഗളൂരുവിൽ സംഘർഷവും വെടിവയ്പ്പും. രണ്ട് പേർ മരിച്ചു. കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ബംഗളൂരുവിൽ സംഘർഷം ഉടലെടുക്കുന്നത്.

ബംഗളൂരുവിലെ ഡിജി ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. സംഘർഷം ചെറുക്കാൻ കണ്ണീർ വാതകവും, ലാത്തി ചാർജുമെല്ലാം പൊലീസിന് ഉപയോഗിക്കേണ്ടി വന്നു. തുടർന്നുണ്ടായ വെടിവയ്പ്പിലാണ് രണ്ട് പേർ മരിച്ചത്്. അറുപതോളം പൊലീസുകാർക്ക് പരുക്കേറ്റതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, തന്റെ പ്രവർത്തകരോട് സമാധാനം പാലിക്കാൻ ആവശ്യപ്പെട്ട് എംഎൽഎ ശ്രീനിവാസ് മൂർത്തി സന്ദേശം അയച്ചു. കെജി ഹള്ളിയിലും, ഡിജി ഹള്ളിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 7 മണിയോടെയാണ് കലാപം തുടങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തുവെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. എംഎൽഎയുടെ വീടിന് മുമ്പിൽ വലിയ ജനക്കൂട്ടം രോക്ഷാകുലരായി എത്തുകയും രണ്ട് കാറുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

Story Highlights bengaluru firing claimed lives of two

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top