അഫ്ഗാനിസ്ഥാനിൽ ചാവേറാക്രമണം നടത്തിയത് കാസർഗോഡ് സ്വദേശിയല്ലെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഗുരുദ്വാരയ്ക്ക് നേരെ ചാവേറാക്രമണം നടത്തിയവരിൽ ഒരാൾ കേരളത്തിൽ നിന്ന് ഐസിസിൽ ചേർന്ന ഇജാസ് അല്ലെന്ന് വിവരം. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
കാബൂളിൽ മാർച്ച് 25ന് നടന്ന ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത് കാസർഗോഡ് പടന്ന സ്വദേശിയായ കല്ലുകെട്ടി ഇജാസ് ആണെന്ന് മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്തിരുന്നു. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. ചാവേറായ ആളുടെ ഡിഎൻഎ പരിശോധന അഫ്ഗാൻ അധികൃതർ നടത്തിയിരുന്നു. ഇതിൽ നിന്നാണ് 21കാരനായ മുഹമ്മദ് മുഹ്‌സിൻ എന്ന അബു ഖാലിദാണ് ചാവേറായി പോയതെന്ന് തെളിഞ്ഞത്. ഇയാൾ അഫ്ഗാൻ സ്വദേശിയാണ്.
Read Also :കാബൂളിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണം; ഐഎസ് ഭീകരൻ അറസ്റ്റിൽ
ചാവേറാക്രമണം നടത്തിയയാൾ ഇന്ത്യാക്കാരനല്ലെന്ന വിവരം ഇന്ത്യൻ ഭീകരവിരുദ്ധ അന്വേഷണ ഏജൻസിയായ എൻഐഎയ്ക്ക് അഫ്ഗാനിസ്ഥാൻ കൈമാറിയിട്ടുണ്ട്. മാർച്ച് 25നാണ് ഗുരുദ്വാരയിൽ ആരാധന നടക്കുന്ന സമയത്ത് ചാവേറാക്രമണം നടന്നത്. മൂന്ന് തോക്കുധാരികൾ വെടിയുതിർത്തുകയായിരുന്നു.
Story Highlights – Afganistan, suicide attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here