ഗുരുവായൂര്‍ മുരളി ചെരിഞ്ഞു

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന മുരളി ചെരിഞ്ഞു. 43 വയസായിരുന്നു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ 20 വര്‍ഷമായി എഴുന്നള്ളിപ്പുകള്‍ക്ക് പോയിരുന്നില്ല. ഉഷാകുമാറായിരുന്നു ആനയുടെ ഒന്നാം പാപ്പാന്‍.

1981 ല്‍ ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലുള്ള മുരളി ലോഡ്ജ് ഉടമയാണ് ആനയെ ക്ഷേത്രത്തില്‍ നടയിരുത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആനയുടെ ജഡം നാളെ കോടനാട് വനത്തില്‍ എത്തിച്ച് സംസ്‌കരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top