കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഓണ്‍ലൈന്‍ റിലീസ് നടത്താന്‍ അനുമതി

ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഓണ്‍ലൈന്‍ റിലീസ് നടത്താന്‍ അനുമതി. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. ചിത്രത്തിന് പൈറസി ഭീഷണിയുള്ളതിനാലാണ് അനുമതി. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ആന്റോ ജോസഫ് സിനിമ സംഘടനകള്‍ക്ക് കത്ത് നല്‍കിയിരുന്നു. തിയറ്റര്‍ തുറക്കുന്നത് വരെ കാത്തിരിക്കുന്നത് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഫിയോകിന് കത്തയച്ചിരിക്കുന്നത്. സൂഫിയും സുജാതക്കും പിന്നാലെയാണ് ടോവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സും ഓണ്‍ലൈന്‍ റിലീസിന് എത്തുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്റര്‍ റിലീസ് മാറ്റിവെച്ച ചിത്രമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്.
സിനിമക്ക് പൈറസി ഭീഷണി ഉള്ളതായും ആന്റോ ജോസഫ് ഫിയോക്കിനെ അറിയിച്ചിരുന്നു. കൊറോണ വ്യാപനത്തിന് ശേഷം റിലീസ് മാറ്റിവച്ച ആദ്യ മലയാള സിനിമകളില്‍ ഒന്നായിരുന്നു ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. മാര്‍ച്ച് 12 നു ആയിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്. തിയറ്ററുകള്‍ അടയ്ക്കാനുള്ള തീരുമാനം വരുന്നതിനു മുന്‍പ് തന്നെ ചിത്രത്തിന്റെ സംവിധായകന്‍ റിലീസ് മാറ്റിവച്ച കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്.
Story Highlights – kilometers and kilometers online release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here