വീടിന് ഭീഷണിയായ മരം മുറിച്ച് മാറ്റാൻ നടപടിയായി; 24 ഇംപാക്ട്

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ വീടിനു ഭീഷണി ഉയർത്തിയിരുന്ന മരം മുറിച്ച് മാറ്റാൻ നടപടി. നാളെ മരം മുറിച്ച് മാറ്റുവാനുള്ള നടപടിയാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. കുറ്റൻ മരം ഏത് നിമിഷവും കടപുഴകി വീഴുമെന്ന ഭീതിയിൽ താമസിക്കുന്ന കുടുംബത്തെ കുറിച്ച് ട്വന്റിഫോർ റിപ്പോർട്ട് ചെയ്തിരുന്നു.
ഒരു അർബുധ രോഗ ബാധിത ഉൾപെടെ ഏഴ് സ്ത്രീകൾ താമസിച്ച വീട്ടിലേക്ക്് ഏത് നിമിഷവും കടപുഴകി വീഴുമെന്ന തരത്തിലാണ് റെയിൽവേയുടെ സ്ഥലത്ത് മരം നിന്നത്. പണ്ടൊരു നാൾ മരത്തിന്റെ ചില്ലയൊടിഞ്ഞ് വീടിന്റെ മേൽക്കൂര തകർന്നത് മുതൽ കൃഷ്ണപ്രിയയുടെ കുടുംബം ആധിയോടെയാണ് കിടന്നുറങ്ങുന്നത്. ബന്ധപെട്ട അധികാരികൾക്കെല്ലാം അപേക്ഷ നൽകി. വകുപ്പുകൾ പരസ്പരം പഴിചാരുകയല്ലാതെ ഒന്നര വർഷത്തിനിപ്പുറം ഒരു നടപടിയും ഉണ്ടായിട്ടില്ല. വീട് ഭാഗികമായി തകർന്ന അവസ്ഥയിലാണ്. അവസാന ആശ്രയമായി പ്രധാനമന്ത്രിക്ക് കത്തെഴുതാനൊരുങ്ങുന്നതിനിടിയൊണ് ഈ കുടുംബം ട്വന്റിഫോറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വാർത്ത നൽകുകയും അധികൃതർ നപടിയെടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
കെഎസ്ഇബിയുടെ അനുമതി തേടിയ ശേഷം മരം മുറിച്ച് മാറ്റാമെന്നാണ് റെയിൽവെയുടെ തീരുമാനം. മരം റെയിൽവേ ട്രാക്കിനു ഭീഷണി അല്ലാതിരുന്നതാണ് തീരുമാനം വൈകാൻ ഇടയാക്കിയത്. റെയിൽവേയ്ക്ക് വിയോജിപ്പ് ഇല്ലാത്തതിനാൽ, ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം നേരിട്ട് മരം മുറിച്ചു മാറ്റുമെന്ന് എംഎൽഎ പ്രദീപ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
ട്വന്റിഫോർ വാർത്ത തുണയായതിൽ സന്തോഷമുണ്ടെന്നായിരുന്നു കൃഷ്ണപ്രിയ പറയുന്നു. ഇനി ഈ കുടുംബത്തിന് സമാധാനമായി ഈ വീട്ടിൽ കഴിയാം…
Story Highlights – railway chop down tree threat to house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here