എറണാകുളം ജില്ലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 100 കടന്നു

എറണാകുളം ജില്ലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഇന്ന് 115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 109 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമകൊച്ചിയില്‍ മന്ത്രി വി എസ് സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേരും.
എറണാകുളം ജില്ലയില്‍ ആകെ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം മൂവായിരം കടന്നപ്പോള്‍ പത്തു ദിവസത്തിനിടെ മാത്രം ആയിരം കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം ഉയരുകയാണ്. ഇന്ന് 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 109 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ.
പശ്ചിമകൊച്ചിയിലും ആയവനയിലും ഉയര്‍ന്ന രോഗവ്യാപനമുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയായ നെല്ലിക്കുഴിയിലും രോഗം ബാധിതരുടെ എണ്ണം ഉയരുകയാണ്. നാല് നാവിക ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് ബാധിച്ചു. 27 ദിവസം പ്രായമായ കുട്ടിയുള്‍പ്പെടെ 15 പേര്‍ക്കാണ് ആയവന പഞ്ചായത്തില്‍ രോഗം ബാധിച്ചത്. പശ്ചിമകൊച്ചിയില്‍ 16 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമകൊച്ചിയിലെ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും അടിയന്തര യോഗം നാളെ ചേരും. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥിതി ആശങ്ക ജനകമായതിനാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. അതേ സമയം ആലുവ ക്ലസ്റ്ററില്‍ രോഗവ്യാപനം കുറഞ്ഞതിനാല്‍ കര്‍ശന ഉപാധികളോടെ ആലുവ മാര്‍ക്കറ്റ് തുറക്കാനുള്ള നടപടികള്‍ ആരംഭിക്കും.
Story Highlights – ernakulam district covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here