ഫ്രാങ്കോ കേസിൽ വിചാരണ സെപ്തംബർ 16 ന്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സെപ്തംബർ 16 ന് വിചാരണ ആരംഭിക്കും. പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോൾ എല്ലാ കുറ്റം ഫ്രാങ്കോ നിഷേധിച്ചു.
കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറവിലങ്ങാട് മഠത്തിൽ വച്ച് 2014-16 കാലയളവിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്. ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്‌സുമാരും ഉൾപ്പടെ 84 സാക്ഷികളുണ്ട്.
ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു.
Story Highlights – Franco Mulakkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here