Advertisement

പ്രണബ് മുഖർജി മരിച്ചെന്ന് വ്യാജ പ്രചാരണം [24 Fact Check]

August 13, 2020
3 minutes Read
pranab mukherjee fake death news circulates

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരിച്ചുവെന്ന് വ്യാജ പ്രചാരണം. മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയാണ് പ്രണബ് മുഖർജി മരിച്ചുവെന്ന് ട്വീറ്റ് ചെയ്തത്. അബദ്ധം പറ്റിയെന്ന് മനസിലായതിന് പിന്നാലെ തന്നെ രാജ്ദീപ് ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.

എന്നാൽ ഇതിന് പിന്നാലെ നിരവധി പേർ പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. പലരും ചിത്രം സഹിതം ഉപയോഗിച്ച് RIP എന്നെഴുതിയാണ് പോസ്റ്റിട്ടത്.

ഒടുവിൽ പ്രണബ് മുഖർജി മരിച്ചിട്ടില്ലെവന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മകൻ തന്നെ രംഗത്തെത്തി. മകൻ അഭിജിത്ത് മുഖർജി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘എന്റെ അച്ഛൻ ഇപ്പോഴും ജീവനോടെയിരിക്കുന്നു. അദ്ദേഹം ഹീമോഡൈനാമിക്കലി സ്‌റ്റേബിളാണ്’.

ഇതിന് പിന്നാലെ രാജ്ദീപ് സർദേശായി മാപ്പ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അദ്ദേഹം നിലവിൽ വെന്റിലേറ്ററിലാണ്.

Story Highlights pranab mukherjee fake death news circulates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top