രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷന് കൊവിഡ്

രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. അയോധ്യയിലെ ക്ഷേത്ര ശിലാന്യാസത്തിന് പ്രധാനമന്ത്രിക്കൊപ്പം നൃത്യഗോപാൽ ദാസ് വേദി പങ്കിട്ടിരുന്നു.
ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നൃത്യഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. രാമക്ഷേത്ര ശിലാന്യാസത്തിന് വേദിയിലുണ്ടായിരുന്ന അഞ്ച് പേരിൽ ഒരാളാണ് നൃത്യഗോപാൽ. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്തിബേൻ പട്ടേൽ, ആർഎസ്എസ് നേതാവ് മോഹൻ ഭാഗ്വത് എന്നിവരാണ് പ്രധാനമന്തിക്ക് പുറമെ കൊവിഡ് ബാധിതനുമായി വേദി പങ്കിട്ട മറ്റുള്ളവർ.
നിലവിൽ മേദാന്ത ആശുപത്രിയിലാണ് നൃത്യഗോപാൽ ദാസ്. ചെറിയ പനിയും അദ്ദേഹത്തിനുണ്ട്. എന്നാൽ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് മഥുര ജില്ലാ മജിസ്‌ട്രേറ്റ് സർവാഗ്യ രാം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights – ram temple trust head tests covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here