Advertisement

സ്വർണക്കടത്ത് കേസ്: സ്വപ്‌ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

August 13, 2020
1 minute Read
swapna bail petition dismissed

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ കേസിൽ സ്വപ്‌ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സാമ്പത്തിക കുറ്റക്യത്യ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

കേസിൽ സ്വപ്ന, സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു ജഠ, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്‌സൽ സിവി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. സഞ്ജുവിന്റെ ജാമ്യാപേക്ഷ 17-ാം തിയതിയിലേയ്ക്ക് മാറ്റി.

സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു ജഠ, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്‌സൽ സിവി എന്നീ എട്ട് പേരുടെ റിമാന്റ് കസ്റ്റംസ് കോടതി ഈ മാസം 25 വരെ നീട്ടി.

അതേസമയം, സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാൻ എൻഐഎ അനുമതി തേടി. യുഎഇയിലെത്തിയ സംഘമാണ് അനുമതി തേടിയത്. കോൺസുൽ ജനറൽ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴിയെടുക്കാനാണ് അനുവാദം ചോദിച്ചത്. കേസിൽ ഇത് അനിവാര്യമെന്ന് എൻഐഎ പറയുന്നു. ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ കൂടാതെ കൂടുതൽ പേരെ ചോദ്യം ചെയ്യും.

Story Highlights swapna bail petition dismissed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top