ദുബായ് കിരീടാവകാശിയുടെ കാറിൽ വിരിഞ്ഞ ജീവന്റെ തുടിപ്പ്…

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്റെ ബെൻസ് കാറിൽ കൂട് കൂട്ടിയ പ്രാവിന് കൂട്ടായി കുഞ്ഞു പ്രാവുകളെത്തി. കാറിലെ കിളിക്കൂട്ടിലെ മുട്ടവിരിഞ്ഞ് കുഞ്ഞു കിളികളിൾ പറക്കുന്നതിന്റെ വീഡിയോ ഹംദാനാണ് പുറത്ത് വിട്ടത്. കിളികൾ മുട്ടയിട്ടതിനാൽ ഏറെനാളായി കാർ ഓടിക്കാതെ മാറ്റിയിട്ടിരിക്കുകയായിരുന്നു ശൈഖ് ഹംദാൻ.
ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാറിന് മുൻ ഭാഗത്ത് ദിവസങ്ങൾക്ക് മുൻപാണ് പ്രാവ് മുട്ടയിട്ടത്. മുട്ടകൾ ശ്രദ്ധയിൽപെട്ടതിന് പിന്നാലെ
ശൈഖ് ഹംദാൻ പ്രാവിനെ സുരക്ഷിതമാക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. അങ്ങനെ കാരുണ്യത്തിന്റെ സ്പർശം മുട്ടകൾക്കുള്ളിലെ ജീവന്റെ തുടിപ്പിനെ പുറത്തെത്തിച്ചു. ശൈഖ് ഹംദാൻ തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്. ചില സമയങ്ങളിൽ ചെറിയ കാര്യങ്ങൾ പോലും വിലമതിക്കാനാവാത്തതാണ് എന്ന് ഹംദാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ശൈഖ് ഹംദാന്റെ ഈ കാരുണ്യ പ്രവർത്തിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here