Advertisement

ആൻമരിയ കൊലക്കേസ്; പ്രതി കുറ്റം സമ്മതിച്ചു

August 14, 2020
Google News 2 minutes Read

കാസർഗോഡ് ബളാൽ അരിങ്കല്ലിലെ ആൻമരിയ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ആൽബിൻ കുറ്റം സമ്മതിച്ചു. പ്രതിയെ ഇന്ന് രാവിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വൈദ്യപരിശോധനയും കൊവിഡ് പരിശോധനയും പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇന്നലെ വൈകിട്ടാണ് ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വളരെ ആസൂത്രിതമായാണ് ആൽബിൻ കുടുംബത്തെ കൊല ചെയ്യാൻ പദ്ധതിയിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതി കൊലപാതകം ആസൂത്രണം ചെയ്തത് സ്മാർട്ട് ഫോൺ വഴിയാണെന്നും പൊലീസ് പറഞ്ഞു. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചെന്ന് വരുത്താനായിരുന്നു ശ്രമം. കുടുംബ സ്വത്തായ നാലര ഏക്കർ സ്ഥലം കൈക്കലാക്കി വിറ്റ് നാടുവിടാനും പ്രതി ലക്ഷ്യംവച്ചു.

Read Also :ആൻമരിയയുടെ കൊലപാതകം പ്രതി ആസൂത്രണം ചെയ്തത് സ്മാർട്ട് ഫോൺ വഴി; ആത്മഹത്യയാക്കി വരുത്തി തീർക്കാനും ശ്രമം

ഇൗ മാസം അഞ്ചാം തീയതിയാണ് ആൻമരിയ ആശുപത്രിയിൽ മരിക്കുന്നത്. മഞ്ഞപ്പിത്തം മൂർച്ഛിച്ചാണ് മരണമെന്നാണ് കരുതിയിരുന്നത്. എന്നാൽ കൊവിഡ് പരിശോധനയിൽ ശരീരത്തിൽ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഇതിന് പിന്നാലെ പിതാവിനേയും മാതാവിനേയും എലിവിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൽബിന്റെ ശരീരത്തിൽ എലിവിഷമില്ലാത്തതും സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചു. വിഷബാധയേറ്റ അച്ഛൻ ബെന്നിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Story Highlights Kasaragod murder case, Brother killed sister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here