Advertisement

തുടർച്ചയായ 4 പന്തുകളിൽ 4 വിക്കറ്റ്; ഒരു റൺ വഴങ്ങി അഞ്ച് വിക്കറ്റ്: ചരിത്ര നേട്ടവുമായി ഇന്ത്യൻ വംശജയായ ജർമ്മൻ ബൗളർ

August 14, 2020
4 minutes Read
Anuradha Doddaballapur Four Wickets

ചരിത്രനേട്ടവുമായി ജർമ്മൻ വനിതാ ബൗളർ അനുരാധ ദൊഡ്ഡബല്ലപുർ. രാജ്യാന്തര ടി-20 മത്സരത്തിൽ തുടർച്ചയായ 4 പന്തുകളിൽ 4 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡ് ആണ് അനുരാധ സ്വന്തമാക്കിയത്. മത്സരത്തിലാകെ വെറും ഒരു റൺ മാത്രം വഴങ്ങി അഞ്ച് വിക്കറ്റും അനുരാധ നേടി.

ഓസ്ട്രിയക്കെതിരെ നടന്ന നാലാം ടി-20 മത്സരത്തിലാണ് അനുരാധ ഈ അപൂർവ നേട്ടത്തിലെത്തിയത്. രണ്ട് മെയ്ഡൻ ഓവറുകളടക്കമാണ് അനുരാധയുടെ പ്രകടനം. 33കാരിയായ അനുരാധ ഇന്ത്യൻ വംശജയാണ്. നേരത്തെ കർണാടകക്കായി കളിച്ചിട്ടുള്ള ഈ മീഡിയം പേസർ ഇപ്പോൾ ജർമനിയുടെ ക്യാപ്റ്റനാണ്.

Read Also : 2020 വനിതാ ടി-20 ലോകകപ്പിനെ പറ്റി നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി; ‘ബിയോണ്ട് ദ ബൗണ്ടറി’ നാളെ മുതൽ

15ആം ഓവറിലായിരുന്നു അനുരാധയുടെ റെക്കോർഡ് പ്രകടനം. ജോ-അൻ്റോണിയറ്റ് സ്റ്റിഗ്ലിറ്റ്സ് (1), ടുഗ്സെ കസാഞ്ചി (0), അനീഷ നൂകല (0), പ്രിയ സാബു (0) എന്നിവരെയാണ് അനുരാധ പുറത്താക്കിയത്. 19ആം ഓവറിൽ ഹർജോത് ധാലിവാലിനെ കൂടി പുറത്താക്കിയാണ് അനുരാധ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചത്.

മത്സരത്തിൽ 137 റൺസിൻ്റെ കൂറ്റൻ ജയമാണ് ജർമ്മനി കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ജർമ്മനി വിക്കറ്റ് നഷ്ടമില്ലാതെ 198 റൺസ് നേടി. ക്രിസ്റ്റിന ഗോഗ് (101) ജർമ്മനിക്കായി സെഞ്ചുറി നേടി. മറുപടി ബാറ്റിംഗിൽ 9 വിക്കറ്റ് നഷ്ടത്തിൽ 61 റൺസെടുക്കാനേ ഓസ്ട്രിയക്ക് കഴിഞ്ഞുള്ളൂ.

Story Highlights Anuradha Doddaballapur Becomes First Bowler to Take Four Wickets from Four Consecutive Deliveries in Women’s T20I

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top