2020 വനിതാ ടി-20 ലോകകപ്പിനെ പറ്റി നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി; ‘ബിയോണ്ട് ദ ബൗണ്ടറി’ നാളെ മുതൽ

2020 വനിതാ ടി-20 ലോകകപ്പിനെ പറ്റിയുള്ള ഡോക്യുമെന്ററിയുമായി നെറ്റ്ഫ്ലിക്സ്. ഐസിസിയുമായി സഹകരിച്ചാണ് പ്രമുഖ സ്ട്രീമിങ് സംവിധാനമായ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി ഒരുക്കിയിരിക്കുന്നത്. ‘ബിയോണ്ട് ദ ബൗണ്ടറി’ എന്ന് പേരിട്ടിരിക്കുന്ന സീരീസ് ഈ മാസം 14 മുതലാണ് സ്ട്രീം ചെയ്ത് തുടങ്ങുക.
Read Also : വനിതാ ടി-20 ലോകകപ്പ്: തൊട്ടതെല്ലാം പിഴച്ച് ഇന്ത്യ; ഓസ്ട്രേലിയക്ക് കൂറ്റൻ ജയം, കിരീടം
ആതിഥേയരായ ഓസ്ട്രേലിയക്കൊപ്പം ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഡോക്യുമെൻ്ററിയുടെ കേന്ദ്രം. മൂന്ന് ടീമുകളുടെയും യാത്രയാണ് ഡോക്യുമെൻ്ററി പറയുന്നത്. കന്നിക്കാരായ തായ്ലൻഡ് ടീമിൻ്റെ യാത്രയും ബിയോണ്ട് ദ ബൗണ്ടറി പറയുന്നു. ഹിന്ദി അടക്കം 9 ഭാഷകളിൽ ഡോക്യുമെൻ്ററിക്ക് സബ്ടൈറ്റിൽ ഉണ്ടാവും. ഐസിസിയുടെ 100 ശതമാനം ക്രിക്കറ്റ് എന്ന പ്രൊജക്ടിൻ്റെ ഭാഗമായാണ് ഡോക്യുമെൻ്ററി പുറത്തിറക്കുന്നത്.
ലോകകപ്പിൽ ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയയാണ് കിരീടം ഉയർത്തിയത്. ഫൈനലിൽ ഇന്ത്യയെ 85 റൺസിനു തകർത്താണ് ഓസ്ട്രേലിയ തുടർച്ചയായ രണ്ടാം കിരീടം നേടിയത്. ഓസീസിൻ്റെ അഞ്ചാം ടി-20 ലോക കിരീടം ആണിത്. ഓസ്ട്രേലിയ മുന്നോട്ടു വച്ച 185 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 19.1 ഓവറിൽ 99 റൺസിന് എല്ലാവരും പുറത്തായി. 33 റൺസെടുത്ത ദീപ്തി ശർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി മേഗൻ ഷൂട്ട് നാലും ജെസ് ജൊനാസനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Read Also : വനിതാ ടി-20 ലോകകപ്പ് ഫൈനൽ: ഇന്ത്യക്ക് തകർച്ചയോടെ തുടക്കം: നഷ്ടമായത് നാല് വിക്കറ്റുകൾ
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസ് നേടിയത്. ഓസ്ട്രേലിയക്കായി ഓപ്പണർമാരായ എലീസ ഹീലിയും ബെത്ത് മൂണിയും അർധസെഞ്ചുറികൾ നേടി. 78 റൺസെടുത്ത ബെത്ത് മൂണിയാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ദീപ്തി ശർമ്മ രണ്ട് വിക്കറ്റുകൾ നേടി.
Story Highlights – ICC to release documentary on Women’s T20 World Cup 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here