കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. കണ്ണൂർ സ്വദേശിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കണ്ണൂരിൽ മരിച്ചത് കൊവിഡ് ചികിത്സയിലായിരുന്ന പായം ഉദയഗിരി സ്വദേശിയായ ഇലഞ്ഞിക്കൽ ഗോപിയാണ്. 64 വയസായിരുന്നു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ഇരട്ടി താലൂക്ക് ആശുപത്രിയിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരണം.
Read Also : നടി നിക്കി ഗൽറാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു
മറ്റൊരു മരണം റിപ്പോർട്ട് ചെയ്തത് കാസർഗോഡാണ്. ഈ മാസം പതിനൊന്നിന് മരിച്ച വോർക്കാടി സ്വദേശി അസ്മ (38)യ്ക്കാണ് കൊവിഡ് കണ്ടെത്തിയത്. അർബുദ ബാധിതയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസ്മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 126 കൊവിഡ് മരണങ്ങളാണ്. 13096 കൊവിഡ് ആക്ടീവ് കേസുകളാണ് ഉള്ളത്. കൂടാതെ 24922 ആളുകൾ രോഗം ഭേദമായി ആശുപത്രി വിട്ടു.
Story Highlights – covid death, kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here