Advertisement

വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസിൽ ഇളവ് നൽകാൻ സർക്കാർ ഉത്തരവ്

August 14, 2020
1 minute Read

ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി സർക്കാർ ഉത്തരവ്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഉത്തരവ് ദുരന്തനിവാരണ ചട്ടപ്രകാരമാണ്. ഇതിൻപ്രകാരം മാർച്ച് 23 മുതൽ ഏപ്രിൽ 23 വരെ താമസിച്ച വിദ്യാർത്ഥികളിൽ നിന്ന് ഹോസ്റ്റൽ ഫീസ് ഈടാക്കരുത്.

Read Also : അവസാന വർഷ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികള്‍; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഏപ്രിൽ 23 മുതൽ താമസിച്ചവരുടെയും താമസിക്കാൻ കഴിയാത്തവരുടെയും കൈയിൽ നിന്ന് പകുതി ഫീസ് മാത്രമേ ഈടാക്കാവൂ. കുറച്ച് ദിവസം താമസിച്ചവർ ആ ദിവസങ്ങളിലെ പ്രതിദിന വാടക മാത്രം നൽകിയാൽ മതി. ഉത്തരവ് സ്വകാര്യ ഹോസ്റ്റലുകൾക്കും ബാധകമാണ്.

അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 1564 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് 100 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. 1380 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 98 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

Story Highlights hostel fee concession, government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top