സ്വത്ത് തർക്കം; അച്ഛൻ മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

സ്വത്ത് തർക്കത്തെ തുടർന്ന് 40 കാരനായ മകനെ 72കാരനായ അച്ഛൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പിൻ തിരിഞ്ഞിരിക്കുന്ന മകനെ അച്ഛൻ കൊലപ്പെടുത്തുന്നതിന്റ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആന്ധ്രാപ്രദേശിലെ തീരദേശനഗരമായ വിശാഖപട്ടണത്താണ് ഈ അരും കൊല നടന്നത്.
സംഭവത്തെ തുടർന്ന് പ്രതിയായ വീരരാജു പൊലീസിൽ കീഴങ്ങി. സ്വത്തിനെ തുടർന്നുള്ള തർക്കമാണ് നാൽപതുകാരനായ മകൻ ജൽരാജുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
മുൻ മർച്ചന്റ് നേവി എക്‌സിക്യുട്ടീവായിരുന്ന വീരരാജുവിന് മൂന്ന് പെൺമക്കളും ഒരു മകനുമാണുള്ളത്. ആന്ധ്രാ പ്രദേശിലുള്ള തീരദേശ നഗരമായ മുഷിദാവാഡയിലെ ബംഗാരമ്മ കോളനിയിലെ വീട്ടിലാണ് ജലരാജുവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബവും താമസിക്കുന്നത്.
ബുധനാഴ്ച മകൻ ജോലി ചെയ്യുന്ന സ്ഥലത്ത് കൈയ്യിൽ കരുതിയ ചുറ്റികുമായിെത്തിയ വീരരാജു സമീപത്ത് ആരുംമില്ലെന്ന് ഉറപ്പാക്കിയ ശേഷം തലയ്ക്കു പിന്നിൽ ആഞ്ഞ് അടിക്കുകയായിരുന്നു. നിലത്ത് വീണ ജൽരാജുവിനെ വീരരാജു വീണ്ടും അടിയ്ക്കുന്നുണ്ട്.
പൊലീസിന് മുന്നിൽ സ്വമേധയാ കീഴടങ്ങിയ വീരരാജുവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Story Highlights -property dispute, father killed his son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here