Advertisement

‘സർക്കാരിനെ വിമർശിക്കുന്നവരുടെ ഫോൺ വിവരങ്ങൾ ചോർത്താനുള്ള തന്ത്രമോ?’; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

August 14, 2020
2 minutes Read

കൊവിഡ് രോഗികളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാനുള്ള പൊലീസ് തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ വിമർശിക്കുന്നവരുടെ ഫോൺ രേഖകൾ ചോർത്താനുള്ള വിലകുറഞ്ഞ തന്ത്രത്തിന്റെ ഭാഗമായാണോ നടപടിയെന്ന് സംശയിക്കുന്നതായി രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

ഒരു വ്യക്തി സംസാരിക്കുന്ന ആളുടെ വിവരങ്ങൾ കൊണ്ട് കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ ലിസ്റ്റ് എങ്ങനെ ഉണ്ടാക്കാൻ സാധിക്കുമെന്ന് രമേശ് ചെന്നിത്തല ചോദിക്കുന്നു. യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഭരണകൂടം ശേഖരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഒരു സർക്കാർ ഉണ്ടാക്കുന്ന നീതിയുക്തമായ നിയമത്തിന്റെ പിൻബലത്തിൽ മാത്രമേ കേന്ദ്ര സർക്കാരിന് പോലും അത്യാവശ്യ സാഹചര്യത്തിൽ ഒരു വ്യക്തിയുടെ മൗലികാവകാശത്തിലേക്ക് കടന്നു കയറാൻ സാധിക്കൂ. ഇതാണ് സംസ്ഥാന സർക്കാർ കാറ്റിൽ പറത്തിയതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Read Also : മുഴുവൻ കൊവിഡ് രോഗികളുടേയും ടെലിഫോൺ വിവരം ശേഖരിക്കാൻ പൊലീസ്; വിവാദം

കൊവിഡിന്റെ മറവിൽ പൊലീസ് നടത്തുന്നത് ഭരണഘടനാ ലംഘനമാണ്. പൊലീസിന്റെ നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടി ഉടൻ പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

Story Highlights Ramesh chennithala, Pinarayi vijayan, Kerala police, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top