കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ ഹ്രസ്വചിത്രവുമായി ആറാം ക്ലാസുകാരി; ‘പാഠം ഒന്ന് പ്രതിരോധം’ ശ്രദ്ധ നേടുന്നു

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ ഹ്രസ്വചിത്രവുമായി ആറാം ക്ലാസുകാരി. തിരുവനന്തപുരം ശ്രീ നാരായണ പബ്ളിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി മെഹ്റിൻ ഷെബീർ എഴുത്തും സംവിധാനവും നിർവഹിച്ച ‘പാഠം ഒന്ന് പ്രതിരോധം’ എന്ന ചിത്രം സമൂഹമാധ്യമങ്ങൾ ശ്രദ്ധ നേടുകയാണ്. നേരത്തെ, ഏറെ ശ്രദ്ധയാകർഷിച്ച തുള്ളി എന്ന ഹ്രസ്വചിത്രവും മുൻപ് മെഹ്റിൻ ഷെബീർ ഒരുക്കിയിരുന്നു.
Read Also : രണ്ട് മിനിട്ടിൽ വർണവെറി അടയാളപ്പെടുത്തി ഒരു ഹ്രസ്വചിത്രം; ‘പ്യൂപ്പ’ വൈറൽ
5 മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം മെഹ്റിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. മെഹ്റിൻ തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ക്യാമറയും എഡിറ്റിംഗും മെഹ്റിൻ്റെ സഹോദരൻ അഫ്നാൻ റെഫി നിർവഹിച്ചിരിക്കുന്നു. സുരേഷ് പുന്നശ്ശേരിൽ, തൻവീർ അബൂബക്കർ എന്നിവർ ചേർന്നാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്മിത ആൻ്റണി സംഗീതം. അസോസിയേറ്റ് ഡയറക്ടർ ദുൽഫൻ റെഫി. വിഷ്ണു രാംദാസ് ആണ് ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുഗൻ. ക്രിയേറ്റിവ് കോൺട്രിബ്യൂഷൻ മുഹമ്മദ് റിഷിൻ.
Read Also : കൊവിഡ് ജാഗ്രതാ സന്ദേശവുമായി ‘അണു’; മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ഹ്രസ്വ ചിത്രം
കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെപ്പറ്റിയുള്ള വാർത്തകൾ ദിനേന മാധ്യമങ്ങളിൽ കാണുന്നുണ്ടെന്നും അതാണ് ഹ്രസ്വചിത്രത്തിലേക്ക് വഴി തെളിച്ചതെന്നും മെഹ്റിൻ പറയുന്നു. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് വളരെ അപൂർവം പ്രതികൾ മാത്രം. ജയിലിലാവട്ടെ നല്ല ഭക്ഷണവും സുഖജീവിതവും. സ്വയം തയ്യാറെടുക്കുകയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുകയും ചെയ്യാൻ ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികൾ പ്രാപ്തരാവണം എന്നതാണ് താൻ പങ്കു വെയ്ക്കുന്ന ആശയം എന്നും കുട്ടി വിവരിക്കുന്നു. ക്ലാസ് ടീച്ചർ സ്മിതയും സ്കൂൾ പ്രിൻസിപ്പലുമാണ് ഹ്രസ്വചിത്രം തയ്യാറാക്കാൻ തന്നെ പ്രോത്സാഹിപ്പിച്ചതെന്നും മെഹ്റിൻ പറയുന്നു.
Story Highlights – short film on child abuse by 6th standard student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here