എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 106 പേര്‍ക്ക്

എറണാകുളം ജില്ലയില്‍ കൊവിഡ് സ്ഥിതിഗതികള്‍ അതിരൂക്ഷം. തുടര്‍ച്ചയായ ആറാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നു. ഇന്ന് 106 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 104 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് വ്യാപനത്തില്‍ പശ്ചിമകൊച്ചിയില്‍ ആശങ്ക തുടരുകയാണ്.
പശ്ചിമകൊച്ചിയിലും ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളായ നെല്ലിക്കുഴി, ആയവന, വെങ്ങോല എന്നിവിടങ്ങളില്‍ രോഗവ്യാപനം രൂക്ഷമാവുകയാണ്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും നാല് നാവിക ഉദ്യോഗസ്ഥര്‍ക്കും രോഗബാധ ഉണ്ടായി. പശ്ചിമകൊച്ചിയില്‍ സ്ഥിതി ആശങ്കജനകമായി തുടരുകയാണ്. 32 പേര്‍ക്കാണ് പശ്ചിമകൊച്ചിയില്‍ മാത്രം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഫോര്‍ട്ട്കൊച്ചിയില്‍ 10 പേര്‍ക്കും മട്ടാഞ്ചേരിയില്‍ 19 പേര്‍ക്കും ജില്ലയുടെ കിഴക്കന്‍ പ്രദേശമായ വെങ്ങോലയില്‍ 17 പേര്‍ക്കുമാണ് രോഗബാധ.
ജില്ലയില്‍ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ ഓഗസ്റ്റ് മൂന്നിനും മരണം സംഭവിച്ച ആലുവ സ്വദേശി സതി വാസുദേവന്‍, ഓഗസ്റ്റ് 11ന് മരിച്ച വട്ടപ്പറമ്പ് സ്വദേശി എംഡി ദേവസി എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. 128 പേരാണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്. അതേസമയം, ആലുവയില്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞെന്നും തിങ്കളാഴ്ച്ച മുതല്‍ പശ്ചിമകൊച്ചിയിലെ ഹാര്‍ബറുകള്‍ കൊവിഡ് മാനദണ്ഡങ്ങളോടെ തുറക്കുമെന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു.
Story Highlights – covid 19, coronavirus, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here