Advertisement

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണത്തിന് ബോണസും ഉത്സവ ബത്തയും

August 15, 2020
2 minutes Read

ഓണത്തിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ബോണസും, ഉത്സവ ബത്തയും, അഡ്വാന്‍സും അനുവദിച്ച് ഉത്തരവിറങ്ങി. 27,360 രൂപവരെ ശമ്പളമുളളവര്‍ക്ക് 4000 രൂപയാണ് ബോണസ് . ഇതിനുമുകളില്‍ ശമ്പളമുളളവര്‍ക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി നല്‍കും. ഓണം അഡ്വാന്‍സായി 15,000 രൂപവരെ അനുവദിക്കും.

പാര്‍ട്ട്ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, കരാര്‍, ദിവസ വേതനക്കാര്‍ എന്നിവര്‍ക്ക് 5000 രൂപ അഡ്വാന്‍സ് അനുവദിക്കും. ആഗസ്തിലെ ശമ്പളവും സെപ്തംബറിലെ പെന്‍ഷനും മുന്‍കൂറായി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ മാസം 24, 25, 26 തീയതികളില്‍ ഇവ വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാന്‍സുമാണ് സര്‍ക്കാര്‍ ഇത്തവണയും നല്‍കുന്നത്.

Story Highlights Onam bonus state government employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top