രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിക്കുന്നോ? കങ്കണയുടെ തുറന്നുപറച്ചിൽ

രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ കുറിച്ച് തുറന്ന് പറച്ചിലുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും തനിക്ക് ക്ഷണം വന്നിരുന്നു. എന്നാൽ തനിക്ക് ഇഷ്ടം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആയതുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് താരം പറയുന്നത്.
Read Also : “രൺബീർ സ്ത്രീ പീഡകൻ; ദീപിക മാനസിക രോഗി” അധിക്ഷേപവുമായി കങ്കണ റണൗട്ട്
‘ഞാൻ മോദിയെ പിന്തുണയ്ക്കുന്നത് കൊണ്ട് ഞാൻ നേരെ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന് എല്ലാവരും കരുതുന്നു. എന്നാൽ 15 വർഷത്തോളം എന്റെ മുത്തച്ഛൻ കോൺഗ്രസ് എംഎൽഎ ആയിരുന്നു. തന്റെ കുടുംബം രാഷ്ട്രീയത്തിൽ പോപ്പുലറാണ്. സിനിമയിൽ വന്നതിന് ശേഷം കോൺഗ്രസിൽ നിന്ന് എല്ലാ വർഷവും വിളിവന്നിരുന്നു. എന്നാൽ മണികർണികക്ക് ശേഷം ബിജെപിയിൽ നിന്നും വിളി വന്നു. എന്നാൽ കലാകാരിയെന്ന നിലയിൽ ജോലികളിൽ അതീവ തത്പരയാണ്. രാഷ്ട്രീയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സ്വതന്ത്ര ചിന്താഗതിക്കാരിയാണ്’ എന്നും കങ്കണ.
Story Highlights – kankana ranout, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here