ലോക്ക്ഡൗണിൽ വർക്കൗട്ട്; വീണ്ടും പ്രായം ‘കുറച്ച്’ മമ്മൂട്ടി

വീണ്ടും പ്രായം ‘കുറച്ച്’ മലയാളികളുടെ സ്വന്തം മമ്മൂട്ടി. ലോക്ക്ഡൗണിൽ വർക്കൗട്ട് ചെയ്ത് ഫിറ്റായ ശരീരവുമായാണ് മമ്മൂട്ടി ചിത്രങ്ങൾ പങ്കുവച്ചത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മമ്മൂട്ടിയുടെ ചിത്രത്തിനു താഴെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ കമൻ്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ നിക്കണോ അതോ പോണോ എന്നാണ് യുവനടൻ ഷറഫുദ്ദീൻ കമൻ്റ് ചെയ്തിരിക്കുന്നത്.
ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. സെൽഫി ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ലുക്ക് കണ്ട് ആരാധകർ അന്തം വിടുകയാണ്. 68 വയസ്സ് പിന്നിട്ടിട്ടും തൻ്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടി പുതിയ ചിത്രങ്ങളിലൂടെ വീണ്ടും അത് തെളിയിക്കുകയാണ്.
ഷറഫുദ്ദീനൊപ്പം ഗണപതി, റിമി ടോമി, അമു സിത്താര, സരയും മോഹൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അഭിപ്രായമറിയിച്ചു.
അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വൺ ആണ് ഇനി പുറത്തിറങ്ങാനുള്ളത്. ബിലാൽ 2, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് ഇടവേള വന്നത്.
Story Highlights – mammootty instagram photos trending
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here