Advertisement

ബംഗളൂരു സംഘർഷത്തിൽ അറസ്റ്റിലായ യുവാവ് ആശുപത്രിയിൽ മരിച്ചു; കൊവിഡ് പരിശോധനാഫലം പോസിറ്റീവ്

August 16, 2020
1 minute Read

ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ യുവാവ് ആശുപത്രിയിൽ മരിച്ചു. കെജി ഹല്ലി സ്വദേശിയായ സയ്യദ് നദീം എന്ന 24കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആണ്. ശനിയാഴ്ച നെഞ്ചുവേദനയും വയറുവേദനയും ശ്വാസ തടസവും അനുഭവപ്പെട്ടിരുന്നു.

ഓഗസ്റ്റ് 12ന് രാവിലെയാണ് സയ്യദിനെ അറസ്റ്റ് ചെയ്തത്. സംഘർഷത്തിൽ പരുക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ ബംഗളൂരു ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറ്റിൽ ദ്വാരം കണ്ടെത്തിയതിനെ തുടർന്ന് സയ്യദിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതിന് പിന്നാലെ സയ്യദിന്റെ രക്തസമ്മർദം ഉയരുകയും ശനിയാഴ്ച വൈകിട്ടോടെ ആരോഗ്യനില വഷളാകുകയായിരുന്നു.

Read Also : കർണാടകയിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾ നിരോധിച്ചേക്കുമെന്ന് സൂചന

ചൊവ്വാഴ്ച രാത്രി ബനസ് വദി സബ്ഡിവിഷനിലാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ് എംഎൽഎ അഖണ്ഡ് ശ്രീനിവാസ മൂർത്തിയുടെ അനന്തരവൻ നവീന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. മുഹമ്മദ് നബിയെ മോശമാക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് നവീൻ പങ്കുവച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 200 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Story Highlights Bengaluru violence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top