എസ്.പി.ബിയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് മകന്‍

കൊവിഡ് ബാധിതനായ ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് മകന്‍ എസ്.പി.ബി. ചരണ്‍. എസ്പിബി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മകനും ഗായകനുമായ എസ്.പി.ബി. ചരണ്‍ പറഞ്ഞു. എസ്പിബിക്ക് ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ചര്‍ണ്‍ വ്യക്തമാക്കി.
എസ്പിബിയെ ഐസിയുവില്‍ നിന്ന് എക്‌സ്‌ക്ലൂസീവ് ഐസിയുവിലേക്ക് മാറ്റി. അദ്ദേഹത്തിന്‍ ചലിക്കാന്‍ സാധിക്കുന്നുണ്ട്. ഡോക്ടര്‍മാരെ തമ്പ്‌സ് അപ്പ് കാണിച്ചു. ഡോക്ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ചര്‍ണ്‍ പറഞ്ഞു. സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രാര്‍ത്ഥനകള്‍ക്ക് എസ്.പി.ബി. ചരണ്‍ നന്ദി രേഖപ്പെടുത്തി. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും അഭ്യര്‍ത്ഥിച്ചു.
Story Highlights – optimistic improvement in SPB’s health; SON
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here