രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു; രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് രോഗ ബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. ബിഹാറിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച മുൻ ക്രിക്കറ്റ് താരവും ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രിയുമായ ചേതൻ ചൗഹാന്റെ ആരോഗ്യനില മോശമായി. അദ്ദേഹത്തെ ഹരിയാന ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിപ്പൂരിൽ ഈ മാസം 31 വരെ ലോക്ക്ഡൗൺ നീട്ടി.
മഹാരാഷ്ട്രയിൽ 12,614 പുതിയ രോഗികൾ. 322 മരണം. ആന്ധ്രയിൽ 8732 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 87 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 2,81,817. ആകെ മരണം 2,562. കർണാടകയിൽ 8818 പുതിയ രോഗികൾ. 114 മരണം. ആകെ പോസിറ്റീവ് കേസുകൾ 219926ഉം, മരണം 3831ഉം ആയി.
ബംഗളൂരുവിൽ മാത്രം 24 മണിക്കൂറിനിടെ 3495 കേസുകളും 35 മരണവും. തമിഴ്‌നാട്ടിൽ 5,860 പേർ കൂടി രോഗബാധിതരായി. പശ്ചിമ ബംഗാളിൽ 3074ഉം, ബിഹാറിൽ 3536ഉം, ഒഡിഷയിൽ 2496ഉം, ഡൽഹിയിൽ 1276ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻ കേന്ദ്രമന്ത്രി മനോഹർ പരീക്കറിന്റെ മകനും ബിജെപി നേതാവുമായ ഉത്പൽ പരീക്കറിന് രോഗം സ്ഥിരീകരിച്ചു.
Story Highlights -covid nationala cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here