Advertisement

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം തുടരുന്നു; അയിരൂർ പൊലീസ് സ്റ്റേഷനിലെ 14 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു

August 17, 2020
2 minutes Read

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം തുടരുന്നു.വർക്കല അയിരൂർ പൊലീസ് സ്റ്റേഷനിലെ 14 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു.സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്ത പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 30 ഓളം പൊലീസുകാർ നിരീക്ഷണത്തിൽ പോയി.തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം കൂടി.തമിഴ്‌നാട് സ്വദേശിനി വിജയ, കാട്ടാക്കട സ്വദേശി പ്രതാപചന്ദ്രൻ എന്നിവരാണ് മരിച്ചത്. മത്സ്യവിൽപനയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കണ്ടയിൻമെന്റ് സോണായ അഞ്ചുതെങ്ങിൽ മത്സ്യതൊഴിലാളികൾ പ്രതിഷേധിച്ചു.

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനത്തിന് ശമനമില്ല.വർക്കല അയിരൂർ പോലീസ് സ്റ്റേഷനിലെ 14 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ മോഷണക്കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ചിലർ തീരദേശ മേഖലയായ ഇടവ പഞ്ചായത്തിൽ പരിശോധന ഡ്യൂട്ടിയും ചെയ്തിരുന്നു. സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തതിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഒരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. പരേഡിൽ പങ്കെടുത്ത 30 ഓളം പൊലീസുകാർ നിരീക്ഷണത്തിൽ പോയി. തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ ഇന്നലെയും ഇന്നുമായി നടന്ന പരിശോധയിലാണ് 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചിറയിൻകീഴിൽ മൂന്ന് പേർക്ക് കൂടി രോഗം പടർന്നു. വർക്കല ഇലകമൺ പഞ്ചായത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഇന്ന് ഒരു ദിവസത്തേക്ക് അടച്ചിട്ടു. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എന്നിവരുൾപ്പെടെ ഇയാളുമായിസമ്പർക്കത്തിലേർപ്പെട്ട ജീവനക്കാർ ക്വാറന്റീനിൽ പോയി.

ജില്ലയിൽ ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വിഴിഞ്ഞത്ത് താമസമാക്കിയചെന്നൈ സ്വദേശി വിജയ എസ്എടി ആശുപത്രിയിൽ ഇന്നലെ രാത്രിയോടെ മരിച്ചു. ഇവരുടെ പരിശോധന ഫലം പോസീറ്റീവായി.മെഡിക്കൽ കോളജിൽ ഇന്ന് രാവിലെ മരിച്ച കാട്ടാക്കട സ്വദേശി പ്രതാപ ചന്ദ്രന്റെ കൊവിഡ് ഫലവും പൊസിറ്റീവായി. ഹൃദയ, ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു ഇദ്ദേഹം.

മത്സ്യവിൽപനയിൽ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കണം എന്നാവശ്യപ്പെട്ട്അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളികൾതീരദേശ റോഡ് ഉപരോധിച്ചു. രോഗവ്യാപനത്തിന്റെ തോത് കുറയുന്ന സാഹചര്യം ഉണ്ടായാൽ,ഒരാഴ്ചക്കു ശേഷം,മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് അഞ്ചുതെങ്ങിന് പുറത്തു പോയി മത്സ്യം വിൽക്കാൻ അനുവാദം നൽകാമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

Story Highlights -covid continues to spread in Thiruvananthapuram; covid confirmed to 14 police officers at the Ayiroor police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top