Advertisement

ദലൈലാമയുടെ ആഗ്രഹം അനുസരിച്ചാകും പിൻഗാമിയെ തെരഞ്ഞെടുക്കുക; ചൈനയെ തള്ളി ഇന്ത്യ

1 day ago
2 minutes Read

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പിൻഗാമിയുടെ തെരഞ്ഞെടുപ്പിൽ ചൈനയെ തള്ളി ഇന്ത്യ. ദലൈലാമയുടെ ആഗ്രഹം അനുസരിച്ചാകും പിൻഗാമിയെ തെരഞ്ഞെടുക്കുകയെന്ന് ഇന്ത്യ പ്രതികരിച്ചു. ബുദ്ധമത ആചാരങ്ങൾക്കനുസൃതമായി, പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമക്ക് മാത്രമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.

വിഷയത്തിൽ ചൈനയുടെ എതിർപ്പ് അനാവശ്യ ഇടപെടലാണെന്നും കിരൺ റിജിജു വ്യക്തമാക്കി. ദലൈലാമയുടെ പിൻഗാമിക്ക് ചൈനീസ് സർക്കാരിന്റെ അംഗീകാരം വേണമെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ തന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ പരമ്പരാഗത ടിബറ്റൻ ബുദ്ധമത ആചാരങ്ങൾ അനുസരിച്ചു ആകുമെന്നും, വിഷയത്തിൽ ഇടപെടാൻ മറ്റാർക്കും അധികാരമില്ലെന്നും ദലൈലാമ വ്യക്തമാക്കിയിരുന്നു.

Story Highlights : India backs Dalai Lama’s position on successor, contradicting China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top