Advertisement

‘ഞങ്ങൾ വിദ്വേഷ പ്രസ്താവനകൾക്കെതിര്’; ബിജെപി അനുകൂലമെന്ന ആരോപണത്തിൽ നയം വ്യക്തമാക്കി ഫേസ്ബുക്ക്

August 17, 2020
2 minutes Read
facebook statement on bjp inclination

തങ്ങൾ വിദ്വേഷ പ്രചരണത്തിനും ആക്രമണങ്ങൾക്ക് കാരണമാകുന്ന കണ്ടെന്റുകൾക്കും എതിരാണെന്ന് ഫേസ്ബുക്ക് വക്താവ്. ഫേസ്ബുക്ക് ബിജെപി അനുകൂല നിലപാട് കൈക്കൊള്ളുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് ഫേസ്ബുക്കിന്റെ മറുപടി.

ഇന്ത്യയിലെ ഭരണ പക്ഷത്തിന് അനുകൂല നിലപാടാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്ന് അന്തരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ വരെ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഫേയ്ബുക്കിലെതന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കമ്പനിയുടെ പക്ഷപാത നിലപാട് വാൾസ്ട്രീറ്റ് ജേണൽ ചൂണ്ടിക്കാണിക്കുന്നത്.

കലാപത്തിന് വരെ വഴിതെളിച്ചേക്കാവുന്ന വർഗീയ പരാമർശം നടത്തിയ ബിജെപിയുടെ തെലങ്കാന എംഎൽഎ രാജ സിംഗിനെതിരെ നടപടിയെടുക്കാൻ ഫേസ്ബുക്ക് തയാറായില്ല. ഇതോടെയാണ് ഫേസ്ബുക്കിന്റെ ബിജെപി അനുകൂല നിലപാട് ചർച്ചയായത്.

രാജ സിംഗിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിലക്കാതിരിക്കാൻ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്‌സിക്യൂട്ടീവ് അൻഖി ദാസ് ഇടപെട്ടുവെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

Story Highlights facebook statement on bjp inclination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top