ബംഗളൂരുവിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരുവിൽ മലയാളി നഴ്‌സിനെ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം എഴുകോൺ എടക്കോട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുലി(26)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതുൽ രണ്ട് വർഷമായി ജോലി ചെയ്തിരുന്ന മാറത്തഹള്ളി സക്ര വേൾഡ് ആശുപത്രിയിയിലെ കൊവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ പരാതിയുമായി അതുലിന്റെ പിതാവ് രംഗത്തെത്തി. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് മാറത്തഹള്ളി പൊലീസിൽ പരാതി നൽകി. പോസ്റ്റുമോർട്ടം നടത്താൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ശീതീകരണ സംവിധാനമുള്ള ആംബുലൻസ് വിട്ടുനൽകിയില്ലെന്നും പിതാവ് ആരോപിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.

അതുലിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ കർണാടക സംസ്ഥാന പ്രസിഡന്റ് രഞ്ജിത് സ്‌കറിയ, ജന.സെക്രട്ടറി ജിജോ മൈക്കിൾ എന്നിവർ ആവശ്യപ്പെട്ടു.

Story Highlights Found dead, Malayalee nurse

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top